കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലം ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജിന് ഇക്കുറിയും തെരഞ്ഞെടുപ്പ് ചിഹ്നം തൊപ്പി തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മിന്നുന്ന വിജയം കാഴ്ച്ച വെച്ചപ്പോഴും പി സി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം തൊപ്പിയായിരുന്നു.
ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിന് ഓട്ടോറിക്ഷയാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. തൊപ്പി തന്റെ ഐശ്വര്യമാണെന്നും ഇത് വിജയത്തൊപ്പിയാണെന്നും പി സി ജോർജ്ജ് പറഞ്ഞു. അതേസമയം ഓട്ടോറിക്ഷ ജനകീയ ചിഹ്നമാണെന്നും സാധാരണക്കാരുടെ ജനകീയ വാഹനമായ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വാഗ്‌ദാനങ്ങളല്ല കൂടെയുമുണ്ടാകുമെന്ന ഉറപ്പാണ് താൻ നൽകുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.