കോട്ടയം ജില്ലയില്‍ 70 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍  70 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 69 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു  നിന്നെത്തിയ ഒരാൾ രോഗബാധിതനായി.    പുതിയതായി  1809 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 33 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 17പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 115 പേര്‍ രോഗമുക്തരായി. 1685 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 82986 പേര്‍ കോവിഡ് ബാധിതരായി.  80647 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  7285 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -10

ചങ്ങനാശേരി - 9

കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വൈക്കം - 4

ആർപ്പൂക്കര - 3

തലയാഴം, പാലാ, ഭരണങ്ങാനം, ഞീഴൂർ, വിജയപുരം, മാടപ്പള്ളി, നെടുംകുന്നം - 2

തൃക്കൊടിത്താനം, രാമപുരം, വാഴൂർ, മീനച്ചിൽ, അയ്മനം, മേലുകാവ്, വാകത്താനം, മുളക്കുളം, ചിറക്കടവ്, എരുമേലി, ടി വി പുരം,നീണ്ടൂർ, തിടനാട്, കങ്ങഴ, കുറവിലങ്ങാട്, അയർക്കുന്നം, വാഴപ്പള്ളി, പാമ്പാടി, വെള്ളൂർ, പാറത്തോട്, മണർകാട്, കരൂർ - 1