സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ.


കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ. സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് ആണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ ഇന്ന് 279 പേർക്ക് രോഗബാധ പുതുതായി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് കോട്ടയം ജില്ലയിൽ ഇത് അഞ്ചാം തവണയാണ്. 259 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 175 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.