ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ;കോട്ടയം ഡിസിസി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്.

ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചു. ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനെതിരെ കോട്ടയം ഡിസിസി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മാർച്ച് നടത്തി.