വർഷം മുഴുവൻ മണ്ഡലത്തിലുടനീളം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ് എന്റെ പ്രഥമ വാഗ്ദാനവും പരിഗണന വിഷയവും;ലതികാ സുഭാഷ്.


ഏറ്റുമാനൂർ: വർഷം മുഴുവൻ മണ്ഡലത്തിലുടനീളം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ് എന്റെ പ്രഥമ വാഗ്ദാനവും പരിഗണന വിഷയവും എന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷ് പറഞ്ഞു. വിവിധ മേഖലകളിൽ ഇന്നും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും അതിനു പരിഹാരം കാണുമെന്നും ലതികാ സുഭാഷ് പറഞ്ഞു.

     ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, തിരുവാർപ്പ് തുടങ്ങിയ പഞ്ചായത്തുകളിൽ സർവത്ര വെള്ളം ഉണ്ടെങ്കിലും ശുദ്ധമായ കുടിവെള്ളം ഇന്നും അന്യമാണ് എന്ന് ലതികാ സുഭാഷ് പറഞ്ഞു. വീട്ടിലെ ആവശ്യങ്ങൾക്കും വസ്ത്രം കഴുകാനുമടക്കം ജനങ്ങൾ പൊതു ജല ശ്രോതസ്സുകളെയാണ് ഇന്നും ആശ്രയിക്കുന്നത്. വർഷകാലത്ത് ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാവുകയും ചെയ്യുമെന്നതാണ് യാഥാർഥ്യം എന്നും ലതികാ സുഭാഷ് പറഞ്ഞു. 

    പൗരന്മാർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നത് അവരുടെ അടിസ്ഥാന അവകാശമാണ്. ദാരിദ്ര്യത്തെ നിർണയിക്കുന്നതിൽ പോലും പ്രധാന ഘടകമായ കുടിവെള്ള ലഭ്യത നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. എല്ലാത്തരം ജനവിഭാഗങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളക്ഷാമം എന്നും ലതികാ സുഭാഷ് പറഞ്ഞു.