കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ,കടുത്തുരുത്തി,ചങ്ങനാശ്ശേരി നിയോജക മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഏറ്റുമാനൂരിൽ സിപിഐഎം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി എൻ വാസവൻ നാളെ രാവിലെ 10 മണിക്ക് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ്റ്റീഫൻ ജോർജ് നാളെ രാവിലെ 11 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോബ് മൈക്കിൾ നാളെ ഉച്ചക്ക് 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.