കുടുംബസംഗമ സദസ്സുകളിൽ സജീവമായി ചൂടേറിയ പ്രചാരണവുമായി മാണി സി കാപ്പൻ.


പാലാ: പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പൻ പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച പ്രചാരണ പരിപാടികൾ മുടക്കം വരുത്താതെ തുടരുകയാണ് മാണി സി കാപ്പൻ. കുടുംബസംഗമ സദസ്സുകളിൽ സജീവമായിരിക്കുകയാണ് മാണി സി കാപ്പൻ.

കിഴപറയാർ,പൂവത്തോട്, ഇടമറ്റം തുടങ്ങിയ മേഖലകളിലെ കുടുംബസംഗമ സദസ്സുകളിൽ മാണി സി കാപ്പൻ ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി. വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കൂടുതൽ ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു. ഓരോരുത്തരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും വികസനപ്രശ്‌നങ്ങള്‍ ആരാഞ്ഞും നിര്‍ദേശങ്ങള്‍ കുറിച്ചു വാങ്ങിയുമാണ് മാണി സി കാപ്പന്റെ പര്യടനം പുരോഗമിക്കുന്നത്.