പാലാ: പാലാ എംഎൽഎ മാണി സി കാപ്പൻ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. പാലാ മരിയൻ ആശുപത്രിയിൽ നിന്നുമാണ് കോവിഡ് പ്രതിരോധ വാക്സിനെ ആദ്യ ഡോസ് മാണി സി കാപ്പൻ സ്വീകരിച്ചത്.
ആഗോള മഹാമാരിയായ കോവിഡിനെതിരെ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും മാണി സി കാപ്പൻ അഭിനന്ദിച്ചു. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പൊതുജനങ്ങൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിൻ വിതരണവും ജില്ലയിൽ ആരംഭിച്ചു.