പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താൻ ട്രാക്ടറോടിക്കുന്ന കര്‍ഷകന്‍ എന്ന ചിഹ്നത്തിനായി അപേക്ഷ സമര്‍പ്പിക്കുകയും അത് ഇലക്ഷന്‍ കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തതായി മാണി സി കാപ്പൻ. തന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കർഷക ജനതയുടെ മുന്നേറ്റത്തിന്റെ പ്രതീകം ആണെന്ന് മാണി സി കാപ്പൻ പറഞ്ഞു. കര്‍ഷകന്‍ കൂടിയായ എനിക്ക് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ് ചിഹ്നമാണിത് എന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികൾക്കും ട്രാക്ടറോടിക്കുന്ന കര്‍ഷകന്‍ തന്നെയാണ് തെരഞ്ഞെടുപ്പ് ചിഹ്നം.