വാഹന പണിമുടക്ക്;ജില്ലയിലെ നിരത്തുകൾ നിശ്ചലം.


കോട്ടയം: പ്രതിദിനം വർധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

സ്വകാര്യ-കെഎസ്ആർടിസി ബസ്സുകൾ,ഓട്ടോ ടാക്സി വാഹനങ്ങൾ,ചരക്ക് വാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ നിരത്തുകൾ നിശ്ചലമായിരിക്കുകയാണ്. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തുകളിൽ കാണാനാകുന്നത്. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. Image for representation