വാഹന പണിമുടക്ക്; കോട്ടയത്ത് കെഎസ്ആർടിസി ചില റൂട്ടുകളിൽ സർവ്വീസ് നടത്തി.


കോട്ടയം: സംസ്ഥാനത്ത് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് പുരോഗമിക്കുന്നു. കോട്ടയത്ത് കെഎസ്ആർടിസി ചില റൂട്ടുകളിൽ സർവ്വീസ് നടത്തി.

പണിമുടക്കിൽ നിന്നും ബിഎംഎസ് വിട്ടു നിന്നിരുന്നു. സംസ്ഥാനത്തെ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളും സ്വകാര്യ ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും ഓട്ടോ ടാക്സി തൊഴിലാളികളും ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത കൂട്ടായ്മ രൂപീകരിച്ചിരുന്നു. നഗരത്തിൽ ചില സർവ്വീസുകൾ കെഎസ്ആർടിസി നടത്തി.

മുൻകൂട്ടി അറിയിച്ചിരുന്ന പണിമുടക്കായിരുന്നതിനാൽ നഗരത്തിൽ യാത്രക്കാർ വലയുന്ന സംഭവം ഉണ്ടായിട്ടില്ല. സ്വകാര്യ വാഹനങ്ങൾ ചെറിയ തോതിൽ നിരത്തിലിറങ്ങുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മലയോര മേഖലകളിലേക്ക് കെഎസ്ആർടിസി സർവ്വീസ് നടത്തിയിട്ടില്ല. 

ചിത്രം: സോഷ്യൽ മീഡിയ.