കോട്ടയം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന വാഹന പണിമുടക്ക് ജില്ലയിൽ പൂർണ്ണം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു പണിമുടക്ക്.
സ്വകാര്യ-കെഎസ്ആർടിസി ബസ്സുകളും ഓട്ടോ ടാക്സി ചരക്ക് വാഹനങ്ങളും പണിമുടക്കിൽ പങ്കെടുത്തു. സ്വകാര്യ വാഹനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. പാൽ,പത്രം,ആശുപത്രി എന്നിവയെയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത സമര സമിതി പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
ചിത്രം:തരുൺ.