ഇന്ധന വില വർദ്ധനവ്: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്.


തിരുവനന്തപുരം: ദിവസേന ഉയരുന്ന പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

കെഎസ്ആർടിസി-സ്വകാര്യ ബസ്സുകൾ പണിമുടക്കിൽ പങ്കെടുക്കും എന്ന് സമരസമിതി അറിയിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പങ്കെടുക്കും.