ചങ്ങനാശ്ശേരി: മികച്ച എൻഎസ്എസ് വോളന്റിയറിനുള്ള സംസ്ഥാന സർക്കാർ അവാർഡിന് അർഹയായി ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥിനി നീന എബ്രഹാം. 2019- 20 വർഷത്തെ മികച്ച എൻഎസ്എസ് വോളന്റിയറിനുള്ള അവാർഡിനാണ് നീന എബ്രഹാം അർഹയായത്.
എസ് ബി കോളേജിലെ ബി.എ വൊക്കേഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് നീന. 2020 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച എൻ എസ് എസ് സംഘത്തിൽ നീനയും പങ്കെടുത്തിരുന്നു. മികച്ച നേട്ടം കരസ്ഥമാക്കിയ നീനയെ കോളേജ് അധികൃതർ അഭിനന്ദിച്ചു. ഇത് തുടർച്ചയായ രണ്ടാം വട്ടമാണ് മികച്ച എൻഎസ്എസ് വോളന്റിയറിനുള്ള സംസ്ഥാന സർക്കാർ അവാർഡ് എസ് ബി കോളേജിനെ തേടിയെത്തുന്നതെന്നു പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു എം പറഞ്ഞു.