ഏറ്റുമാനൂർ: ഏറ്റുമാനൂർ നീണ്ടൂരിൽ കർഷകനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പുഴ ചെരുവിൽ ജോസഫ് മാത്യുവിനെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ കൃഷി സംബന്ധമായ ജോലികൾക്കായി പാടശേഖരത്തിലേക്ക് പോയ ഇദ്ദേഹത്തെ വൈകിട്ട് 6 മണി കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നീണ്ടൂർ വിരിപ്പുകാലാ പാടശേഖരത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് ഓങ്ങാൻ പടവ് തോട്ടിൽ വീണു മരിച്ച നിലയിൽ ജോസഫ് മാത്യുവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ത്രേസ്യാമ്മയാണ് ഭാര്യ,മക്കൾ-റോബിൻ,ദീപ.