ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസ്സിനെതിരായുള്ള ചില ഇടതുപക്ഷ നേതാക്കളുടെ വിമർശനം അതിരുകടക്കുന്നു;സുകുമാരൻ നായർ.


ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസ്സിനെതിരായുള്ള ചില ഇടതുപക്ഷ നേതാക്കളുടെ വിമർശനം അതിരുകടക്കുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

     രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല എൻഎസ്എസ് ആചാര സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചത്. എൻഎസ്എസ്സിനോ നേതൃത്വത്തിനോ പാർലമെന്ററി മോഹങ്ങളില്ല. സ്ഥാനമാനങ്ങൾക്കോ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയോ ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടുമില്ല എന്ന് ജി സുകുമാരൻ നായർ പത്ര കുറിപ്പിൽ വ്യക്തമാക്കി. 

    എൻഎസ്എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്, അതിൽ രാഷ്ട്രീയം കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എൻഎസ് എസ്സിനെതിരെയുള്ള വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായും ജി സുകുമാരൻ നായർ പറഞ്ഞു.