കോട്ടയം: പതിനൊന്നു തവണ മത്സരിച്ച പുതുപ്പള്ളി മണ്ഡലം തന്റെ ജീവരക്തമാണെന്നും പുതുപ്പള്ളി വിടുമെന്ന് താൻ പറഞ്ഞിട്ടില്ല എന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
നേമം മണ്ഡലത്തിലെ സ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ടു ഉമ്മൻ ചാണ്ടിയുടെ പേര് കേട്ടതിനെ തുടർന്ന് അദ്ദേഹത്തിൻറെ പ്രതികരണം ആരായുകയായിരുന്നു മാധ്യമ പ്രവർത്തകർ. നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത് ആണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.