പി സി ജോർജ് തിങ്കളാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.


ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലം ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ് തിങ്കളാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 2016 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയം നേടിയ ആത്മവിശ്വാസം തനിക്കുണ്ടെന്നും പൂഞ്ഞാറിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും പി സി ജോർജ് പറഞ്ഞു.

തിങ്കളാഴ്ച്ച ഈരാറ്റുപേട്ടയിൽ ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർക്ക് പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തിൽ കൂടുതൽ ഇത്തവണ ലഭിക്കുമെന്നും ആത്മവിശ്വാസം അദ്ദേഹം പങ്കുവെച്ചു.