കൂവിയാൽ പേടിച്ചോടുന്ന ഏഭ്യനല്ല ഞാൻ,സൗകര്യമുള്ളവർ ഈ തെരഞ്ഞെടുപ്പിൽ തൊപ്പി ചിഹ്നത്തിൽ വോട്ട് ചെയ്‌താൽ മതി;പി സി ജോർജ്.


ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലം ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂവി വിളിച്ചവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പി സി ജോർജ്ജ്. ഈരാറ്റുപേട്ട തേവരുപാറയിൽ വെച്ചാണ് പി സി ജോർജ്ജിന്റെ പ്രസംഗ സമയത്ത് കൂവലുണ്ടായത്. മത്സരിക്കുന്ന മണ്ഡലത്തിൽ ഏതു സ്ഥാനാർത്ഥിക്കും വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും നീയൊക്കെ ജീവിതാവസാനം വരെ കൂവിക്കൊണ്ടിരിക്കുകയേയുള്ളു എന്നും പി സി ജോർജ്ജ് പറഞ്ഞു. നിന്റെയൊക്കെ വോട്ടില്ലെങ്കിലും ഞാൻ ജയിക്കും,ഞാൻ എംഎൽഎ ആയി വരും. കൂവി വിളിച്ചാൽ പേടിച്ചോടുന്നവനല്ല താൻ,ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ ഓടിപ്പോകുമെന്നു വിചാരിക്കേണ്ട,പേടിപ്പിക്കാൻ നോക്കണ്ട എന്നും പി സി ജോർജ്ജ് തിരിച്ചടിച്ചു. നിന്നെയൊക്കെ വീട്ടിൽ ഇങ്ങനെയാണോ പഠിപ്പിച്ചിരിക്കുന്നത്, കാർന്നോന്മാര് നന്നായെങ്കിലേ മക്കൾ നന്നാകുകയുള്ളു എന്നും ജനപക്ഷം സ്ഥാനാർത്ഥിയായി തൊപ്പി ചിഹ്നത്തിൽ മത്സരിക്കുന്ന തനിക്ക് സൗകര്യമുള്ളവർ വോട്ട് ചെയ്‌താൽ മതിയെന്നു പി സി ജോർജ്ജ് ശക്തമായി തിരിച്ചടിച്ചു.