കേരളാ കോൺഗ്രസ്സ് ചെയർമാൻ പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു.


കോട്ടയം: കേരളാ കോൺഗ്രസ്സ് എം പാർട്ടി പ്രതിനിധികളായി വിജയിച്ച പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജി വെച്ചു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുന്പാണു ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. കേരളാ കോൺഗ്രസ്സ് പി സി തോമസ് വിഭാഗവുമായി പി ജെ ജോസഫ് ലയിച്ചതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി സമർപ്പിച്ചിരിക്കുന്നത്.