കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു മാർച്ച് 22 നു കോട്ടയം ജില്ലയിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും.
നവകേരളത്തിന് അടിത്തറ പാകിയ കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട് എന്നും അതിനു വേണ്ടി കേരളത്തിൻ്റെ സമഗ്ര വികസനത്തിനും സാമൂഹിക പുരോഗതിയ്ക്കുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്ന പ്രവർത്തന പദ്ധതികൾ ജനങ്ങളുമായി പങ്കു വയ്ക്കാൻ നടത്തുന്ന സംസ്ഥാനതല പര്യടനത്തിനു നാളെ തുടക്കം കുറിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വർഗീയശക്തികൾക്കും അവർക്ക് വളമായി മാറുന്ന അവസരവാദ രാഷ്ട്രീയത്തിനും ആ ലക്ഷ്യം കൈവരിക്കുന്നതിൽ നിന്നും കേരള ജനതയെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന ഉറപ്പാണ് എൽഡിഎഫ് നൽകുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു. നാളെ മുതൽ ഓരോ ജില്ലകളിലും നടത്തുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് 22 നു കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും.
ജില്ലയിലെ 5 കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പാലാ,വൈക്കം, പാമ്പാടി,ഏറ്റുമാനൂർ,കോട്ടയം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്.