ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ ഉടന്‍ സജ്ജമാകും,താത്ക്കാലിക ബൂത്തുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ.


കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

താത്കാലികമായി ഒരുക്കേണ്ട 59 ബൂത്തുകളുടെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ഈ നടപടികള്‍ പുരോഗമിക്കുന്നത്. ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.