എരുമേലി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരം രംഗത്ത് സജീവമായ പിതാവിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് പെണ്മക്കൾ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനു വേണ്ടി പെണ്മക്കളായ അലീഷയും അലീനയുമാണ് പ്രചാരണ രംഗത്തു സജീവ സാന്നിധ്യമായി മാറിയിരിക്കുന്നത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വിവിധ മേഘലകളിൽപ്രവർത്തനങ്ങളിൽ സജീവമാണ് ഇപ്പോൾ അലീഷയും അലീനയും. കഴിഞ്ഞ ദിവസം ചെമ്മലമറ്റത്തെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഹോട്ടലിൽ വോട്ടഭ്യർത്ഥിച്ച് എത്തിയതായിരുന്നു ഇവർ. സ്ത്രീകളെ ആദരിക്കുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന പൂഞ്ഞാർ ആണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത് അലീഷയും അലീനയും പറഞ്ഞു.
വനിതാ സംഘങ്ങൾ സന്ദർശിച്ചും വനിതാ കൂട്ടായ്മകൾ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുകയാണ് ഈ പെണ്മക്കൾ. ഏറെ പ്രിയപ്പെട്ടമൂന്ന് പെൺമക്കളാണെനിക്കുള്ളത്, കുടുംബം പൊതു ജീവിതത്തിൽ നൽകുന്ന പിൻതുണ വളരെ വലുതാണ് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.