ഈരാറ്റുപേട്ട: യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെയും ജനപക്ഷം സെക്കുലർ സ്ഥാനാർഥി പി സി ജോർജ്ജിന്റെയും തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയിയിൽ. ടോമി കല്ലാനിയുടെ തീക്കോയി പഞ്ചായത്തിലെ പര്യടനം രാവിലെ 7 മണിക്ക് വഴിക്കടവിൽ നിന്നും ആരംഭിച്ചു. പഞ്ചായത്ത് തല പര്യടനം വഴിക്കടവിൽ മുൻ എംപി ജോയി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. സമ്മതിദായകരെ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുകയാണ് ടോമി കല്ലാനി. ജപക്ഷം സെക്കുലർ സ്ഥാനാർഥി പി സി ജോർജ്ജിന്റെ പര്യടനവും ഇന്ന് തീക്കോയി ഈരാറ്റുപേട്ട മേഖലകളിലായിരുന്നു. വാശിയേറിയ പോരാട്ടത്തിലാണ് പൂഞ്ഞാറിലെ സ്ഥാനാർത്ഥികൾ.
ടോമി കല്ലാനിയുടെയും പി സി ജോർജ്ജിന്റെയും തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് തീക്കോയിയിൽ.