നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് കരുത്ത് പകർന്നു രാഹുൽ ഗാന്ധി നാളെ കോട്ടയത്ത്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് കരുത്ത് പകർന്നു രാഹുൽ ഗാന്ധി നാളെ കോട്ടയത്ത് എത്തും. ജില്ലയിലെ 5 കേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 

    രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ജില്ലയിലെ പര്യടനം 3 മണിയോടെ അവസാനിക്കും. രാവിലെ 11 മണിക്ക് പരുത്തുംപാറയിലാണ് രാഹുൽ ഗാന്ധിയുടെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് മണർകാട്,പൊൻകുന്നം,പാലാ,ഉഴവൂർ എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി പര്യടനം നടത്തും. 

    യുഡിഎഫിന്റെ നേതാക്കൾക്കൊപ്പം ദേശീയ നേതാക്കളും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. വരുന്ന ദിവസങ്ങളിലായി ദേശീയ നേതാക്കൾ ഉൾപ്പടെ ജില്ലയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.