കോട്ടയം: അധികാരത്തിലെത്തിയാൽ കോൺഗ്രസ്സ് ആദ്യം ചെയ്യുക ന്യായ് പദ്ധതി നടപ്പിലാക്കുക എന്നതാണെന്ന് കോൺഗ്രസ്സ് നേതാവും എം പിയുമായ റാഹില ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ് പൊതു സമ്മേളനത്തിൽ പരുത്തുംപാറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്ബത്തിക പുരോഗതിക്ക് ജനങ്ങളുടെ കയ്യിൽ പണം എത്തിച്ചാൽ മാത്രമേ സാധിക്കൂ എന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ കയ്യിലെ പണം കൊള്ളയടിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക,തൊഴിൽ മേഖലകളെ പുനരുജ്ജീവിപ്പിക്കും,ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ന്യായ് പദ്ധതി നടപ്പിലാക്കും,കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ കയ്യിൽ നിന്നും പണം കൊള്ളയടിക്കുകയാണ്;രാഹുൽ ഗാന്ധി.