ലോക വനിതാ ദിനം; എസ് എച്ച് മെഡിക്കൽ സെന്ററിൽ വനിതാ അവബോധന പരിപാടികൾക്ക് തുടക്കം.


കോട്ടയം: ലോക വനിതാ ദിനത്തോടനുബന്ധിച്ചു കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വനിതാ അവബോധന പരിപാടികൾക്ക് തുടക്കം കുറിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ചു മാർച്ച് 1 മുതൽ 8 വരെ വനിതാ വാരാഘോഷവും ഒരു മാസം നീണ്ടു നിൽക്കുന്ന വനിതാ ബോധവൽക്കരണ പരിപാടികളും ആണ് നടത്തുന്നത് എന്ന് എസ്. എച്ച്. മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ കാതറിൻ നെടുംപുറം പറഞ്ഞു. വിസ്മയ 2021 എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആശുപത്രിയിലെ പ്രശസ്തരായ ഡോക്ടർമാർ സ്ത്രീ സംബന്ധമായ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. ഓരോ ദിവസത്തെയും വിഡിയോകൾ ഹോസ്പിറ്റൽ വെബ്സൈറ്റിലും, കൂടാതെ ഫേസ്ബുക്, യൂട്യുബിലും ലഭ്യമാണ് എന്നും സിസ്റ്റർ കാതറിൻ നെടുംപുറം പറഞ്ഞു.