എസ് എച്ച് മെഡിക്കൽ സെന്ററിൽ നവീകരിച്ച റേഡിയോളജി ഡിപ്പാർട്മെൻറ് ഉത്‌ഘാടനം നാളെ മുരളി ഗോപി നിർവ്വഹിക്കും.


കോട്ടയം: കോട്ടയം നാഗമ്പടം എസ് എച്ച് മെഡിക്കൽ സെന്ററിൽ നവീകരിച്ച റേഡിയോളജി ഡിപ്പാർട്മെൻറ് ഉത്‌ഘാടനം നാളെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ യുടെ മഹനീയ സാന്നിധ്യത്തിൽ പ്രശസ്ത ചലച്ചിത്ര താരം മുരളി ഗോപി നിർവ്വഹിക്കും.

നവീകരിച്ച റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ വെഞ്ചരിപ്പ് കർമ്മങ്ങൾ നാളെ രാവിലെ 9 ന് റവ. ഡോ.ഫിലിപ്പ് നെൽപുരപ്പറമ്പിൽ നിർവ്വഹിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മുരളി ഗോപി നവീകരിച്ച റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ ഉത്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ചങ്ങനാശ്ശേരി സെന്റ്.മാത്യൂസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ.അമലാ ജോസ് എസ് എച് അധ്യക്ഷത വഹിക്കും. മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ.കാതറിൻ നെടുംപുറം, നേഴ്‌സിങ് സൂപ്രണ്ട് സിസ്റ്റർ ജെസ്ലിൻ മേരി, ഡിപ്പാർട്ട്മെന്റ് ഡോക്ടേഴ്സ്,മറ്റു ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.