എസ് എച്ച് മെഡിക്കൽ സെന്ററിൽ നവീകരിച്ച റേഡിയോളജി ഡിപ്പാർട്മെൻറ് ഉത്‌ഘാടനം മുരളി ഗോപി നിർവ്വഹിച്ചു.


കോട്ടയം: എസ് എച്ച് മെഡിക്കൽ സെന്ററിൽ നവീകരിച്ച റേഡിയോളജി ഡിപ്പാർട്മെൻറ് ഉത്‌ഘാടനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ മുരളി ഗോപി നിർവ്വഹിച്ചു. ചടങ്ങിൽ ചങ്ങനാശ്ശേരി സെന്റ്.മാത്യൂസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ.അമലാ ജോസ് എസ് എച് അധ്യക്ഷത വഹിച്ചു.

മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ.കാതറിൻ നെടുംപുറം, നേഴ്‌സിങ് സൂപ്രണ്ട് സിസ്റ്റർ ജെസ്ലിൻ മേരി, ഡിപ്പാർട്ട്മെന്റ് ഡോക്ടേഴ്സ്,മറ്റു ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.