ശോഭനാ ജോർജ് ലതികാ സുഭാഷിനെ സന്ദർശിച്ചു, സീറ്റ് നിഷേധിച്ചത് കേരള രാഷ്ട്രീയത്തിൽ എന്നുമൊരു നൊമ്പരമായിരിക്കുമെന്നും ശോഭനാ ജോർജ്.


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ലതികാ സുഭാഷിന് ഏറ്റുമാനൂർ സീറ്റ് യുഡിഎഫ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനും പ്രസ്താവനകൾക്കുമിടെ ശോഭനാ ജോർജ് ലതികാ സുഭാഷിനെ സന്ദർശിച്ചു. ലതികയേ കോൺഗ്രസ്സ് വേദനിപ്പിക്കരുതായിരുന്നു എന്ന് ശോഭന ജോർജ് പറഞ്ഞു.

ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നുമൊരു നൊമ്പരമായിരിക്കുമെന്നും ശോഭനാ ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സ്ഥാനം എന്നതിലുപരി പൊതുപ്രവർത്തന രംഗത്ത് ലഭിക്കുന്ന ഒരു അംഗീകാരമാണ് സ്ഥാനാർത്ഥിത്വം എന്ന് ശോഭനാ ജോർജ് പറഞ്ഞു. ഏതു മുന്നണിയിൽ പ്രവർത്തിക്കുന്നവർക്കായാലും കേരള രാഷ്ട്രീയത്തിൽ ഇതൊരു മുന്നറിയിപ്പാണ് എന്നും ശോഭനാ ജോർജ് പറഞ്ഞു.