പൊൻകുന്നം: ഇന്ധന വില വർധനയ്ക്കെതിരെ പൊൻകുന്നം ഫൊറോനാ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പൊൻകുന്നം തിരുക്കുടുംബ ദേവാലയത്തിന്റെ കുരിശടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഫൊറോനാ ഡയറക്ടർ റവ. ഫാ.റോബിൻസ് മറ്റത്തിലിൻ്റെയും ഫൊറോനാ പ്രസിഡൻ്റ് ഷോൺ ജോസ് ഇടക്കാട്ടിൻ്റെയും നേതൃത്വത്തിൽ രാജേന്ദ്ര മൈതാനിയിൽ സമാപിച്ചു.
വിവിധ ഇടവകകളിൽ നിന്നായി അൻപതിലധികം യുവജനങ്ങൾ പങ്കെടുത്തു. ചെങ്ങളം സെൻ്റ് ആൻ്റണീസ് പള്ളി അസി.വികാരി ഫാ. എബിൻ കുഴിക്കാട്ട് സന്ദേശം നൽകി. കാഞ്ഞിരപ്പള്ളി രൂപതാ സീറോ മലബാർ യൂത്ത് മൂവ്മെന്റ് ട്രഷറർ ജിയോ പാലത്തിനാൽ ആശംസകൾ അർപ്പിച്ചു. സി .റിൻസി എസ്എബിഎസ്, അമൽ അക്കാട്ട്, ജിൽബി കുഴിക്കാട്ട്, അഞ്ജന പുരയിടത്തിൽ, ജിതിൻ കോയിപ്പുറം, അലൻ തുണ്ടത്തിൽ, അജോയി തെക്കേകുറ്റ്, എബിൻ ജോസഫ്,എന്നിവർ പങ്കെടുത്തു.