സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.



തിരുവനന്തപുരം: സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഒരാൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് ആണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരികച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചത്.  യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ ഈ രാജ്യങ്ങളില്‍ നിന്നും വന്ന 95 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഇതുവരെ ഒരു കോട്ടയം സ്വദേശിനിയുൾപ്പടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കോവിഡിന്റെ വകഭേദമായ യുകെ വകഭേദം കൂടാതെ ദക്ഷിണാഫ്രിക്കൻ വകഭേദവും ബ്രസീൽ വകഭേദവും രാജ്യത്ത് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി മാസം ആദ്യം അറിയിച്ചിരുന്നു.