കോട്ടയം: കോട്ടയം ജില്ലയിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്ന പാപ്പന്റെ ചിത്രീകരണത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചലച്ചിത്രതാരവും എംപി യുമായ സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമാ മേഖലയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നതിനിടെയാണ് താരം അസുഖബാധിതനായത്. പാപ്പന്റെ ചിത്രീകരണത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചതായാണ് വിവരം. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടുമെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ.