സുരേഷ് ഗോപി ചിത്രം പാപ്പന്റെ ചിത്രീകരണം കോട്ടയം ജില്ലയിൽ പുരോഗമിക്കുന്നു.


കാഞ്ഞിരപ്പള്ളി: ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പൻ കോട്ടയം ജില്ലയിൽ ചിത്രീകരണം പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ വെച്ച് കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട,പാലാ,തൊടുപുഴ മേഖലകളിൽ വിവിദ ഭാഗങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

നിതാ പിള്ള,നൈലാ ഉഷ എന്നിവരാണ് നായികമാർ. ആശാ ശരത്, കനിഹ,സ്വാസിക, സണ്ണി വെയ്ൻ,ജനാർദ്ദനൻ, വിജയ രാഘവൻ,ഗോകുൽ സുരേഷ് ഗോപി, ഷമ്മി തിലകൻ തുടങ്ങിയവർ പ്രധാന താരങ്ങളാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരു ചിത്രം പിറക്കുന്നത്. ആരാധകരും ആകാംക്ഷയിലാണ്. സുരേഷ് ഗോപിയുടെ 252മത്തെ ചിത്രമാണ് പാപ്പൻ. സലാം കാശ്മീരിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രമാണ് ഇത്.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പന്റെ രചന ആർ ജെ ഷാനാണ് നിർവ്വഹിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമ്മാണം. ഒരേ ലക്ഷ്യത്തിലെത്താനായി 2 പേരുടെ വ്യത്യസ്തത അന്വേഷണങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം. ജേക്സ് ബിജോയ് ആണ് സംഗീതം. ശ്യാം ശശിധരൻ ആണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. സുരേഷ് ഗോപി പങ്കുവെച്ച ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.