കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി suvidha.eci.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും വാഹന പ്രചാരണം നടത്തുന്നതിനും താത്ക്കാലികമായി പാർട്ടി ഓഫീസ് തുറക്കുന്നതിനും വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തുന്നതിനും അനുമതി വേണ്ടതുണ്ട്.
സ്ഥാനാർഥികൾക്കോ പ്രതിനിധികള്‍ക്കോ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ അപേക്ഷിക്കാം. ഒരു തവണ അപേക്ഷ നൽകുന്നതിന് ഉപയോഗിച്ച പ്രൊഫൈൽ തുടർന്നും ഉപയോഗിക്കാവുന്നതാണ്. അനുമതി ആവശ്യമുള്ള ദിവസത്തിന് 48 മണിക്കൂർ മുൻപെങ്കിലും അപേക്ഷ നൽകണം. അപേക്ഷ ലഭിക്കുന്നതിൻ്റെ മുൻഗണനാക്രമത്തിൽ വരണാധികാരിയാണ് അനുമതി നൽകുക.