തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും.


കോട്ടയം: കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 7ന് തന്ത്രി താഴ്‌മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവാഘോഷങ്ങൾക്ക് കൊടിയേറും.

22 നാണു വലിയ വിളക്ക്. 24 നാണു ആറാട്ട്. 24 നു വൈകിട്ട് കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുക. ഉത്‌സവത്തോടനുബന്ധിച്ചു കഥകളി മഹോത്സവവുമുണ്ട്. പഞ്ചാരിമേളം, തായമ്പക,സാക്സോഫോൺ ഫ്യുഷൻ, കഥകളിപ്പദക്കക്കച്ചേരി എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്. പ്രധാന ദർശന ദിനമായ 22 നു രാത്രി 9 നാണു വലിയ വിളക്ക്.