കോട്ടയം: അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ കോട്ടയത്തിന്റെ പാതയിലൂടെ സർവ്വീസ് ആരംഭിക്കുന്നു. മാർച്ച് 17 മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഗുരുവായൂർ-പുനലൂർ-എക്സ്പ്രസ് ട്രെയിനാണ് അൺറിസർവ്ഡ് സർവ്വീസ് നടത്തുന്നത്. കോവിഡ് മൂലം നിർത്തിവെച്ച സർവീസുകളിൽ പുനരാരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനാണ് ഇത്.
കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് സർവ്വീസുകൾ റെയിൽവേ നിർത്തി വെച്ചിരുന്നു. സീസൺ ടിക്കറ്റ് യാത്രക്കാർക്കും ഈ ട്രെയിനിൽ യാത്ര ചെയ്യാം. ഗുരുവായൂർ-പുനലൂർ-എക്സ്പ്രസ് ട്രയിനിലെ എസി ചെയർ കാറും റിസർവ്ഡ് ആയുള്ള 2 കോച്ചുകളും ഒഴികെ 17 കോച്ചുകളാണ് അൺറിസർവ്ഡ് ആയി സർവ്വീസ് നടത്തുന്നത്.