ഉത്തർപ്രദേശ് സർക്കാരിൻ്റെ ഏറ്റവും മികച്ച നഴ്സിംഗ് സൂപ്രണ്ടിനുള്ള അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി.


കോട്ടയം: ഉത്തർപ്രദേശ് സർക്കാരിൻ്റെ ഏറ്റവും മികച്ച നഴ്സിംഗ് സൂപ്രണ്ടിനുള്ള അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി. കോട്ടയം സ്വദേശിനിയായ അനിത മാത്യുവിനാണ് അവാർഡ് ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം വഹിക്കുകയും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിര പോരാളിയായി പ്രവർത്തിച്ചതിനുമാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ ഏറ്റവും മികച്ച നഴ്സിംഗ് സൂപ്രണ്ടിനുള്ള അവാർഡ് അനിതാ മാത്യുവിനെ തേടിയെത്തിയത്.

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ലഭിച്ച ഈ അവാർഡിന് ഇരട്ടി മധുരമാണെന്നു അനിതാ പറഞ്ഞു. ഉത്തർപ്രദേശ് ബെഗ്രാജ്പൂരിലെ എംഎംസി മെഡിക്കൽ കോളേജിലെ ചീഫ് നേഴ്‌സിങ് സൂപ്രണ്ടാണ് അനിത.