ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി എൻ വാസവൻ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലും നേരിട്ടെത്തി വോട്ട് ചോദിക്കുകയാണ് വി എൻ വാസവൻ.
വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗങ്ങളിൽ 22 നു മുഖ്യമന്ത്രി പിണറായി വിജയനും 23 നു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും പങ്കെടുക്കും. ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞു ചർച്ച ചെയ്താണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് എന്ന് വി എൻ വാസവൻ പറഞ്ഞു.