കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സോനക്ക് സാധിച്ചു;ഉമ്മൻ ചാണ്ടി.


വൈക്കം: കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സോനക്ക് സാധിച്ചതായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വൈക്കം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. പി ആർ സോനയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    കോട്ടയം നഗരസഭാധ്യക്ഷ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഡോ. പി.ആർ സോനാ. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിച്ചു കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സോനക്ക് സാധിച്ചു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും സോന നിയമസഭയിലേക്ക് വിജയിച്ചു വന്നാൽ അത് ഈ നാടിന് ഒരു മുതൽക്കൂട്ടായിരിക്കും. സോനയുടെ അനുഭവസമ്പത്ത് കൊണ്ട് വൈക്കത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്ന് പൂർണ വിശ്വാസമുണ്ട് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.