വിജയ യാത്ര കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചു.


കോട്ടയം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. രാവിലെ 9 മണിക്ക് കുറവിലങ്ങാട് നിന്നും ആരംഭിച്ച പര്യടനത്തിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു സ്വീകരിച്ചു.

തുടർന്ന് കടുത്തുരുത്തിയിലും പാലായിലും ആവേശോജ്വലമായ സ്വീകരണം നൽകി. പൊൻകുന്നം,മണർകാട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും വിജയ യാത്ര പര്യടനവും സമ്മേളനവും നടക്കും. വൈകിട്ട് വിജയ യാത്ര തിരുനക്കര മൈതാനത്ത് പര്യടനം അവസാനിപ്പിക്കും. തിരുനക്കരയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും. കുമ്മനം രാജശേഖരൻ,പി കെ കൃഷ്ണദാസ്,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ സമ്മേളനങ്ങളിൽ പങ്കെടുക്കും.