വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് അനുവദിച്ച സമയപരിധി നാളെ അവസാനിക്കും.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് അനുവദിച്ച സമയപരിധി നാളെ(മാര്‍ച്ച് 9) അവസാനിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ പട്ടികയില്‍ പേരുണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം.

ഇതിനായി നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in സന്ദര്‍ശിക്കുക. 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇതേ പോര്‍ട്ടല്‍ മുഖേന വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി അപേക്ഷിക്കാം.