കോട്ടയം ജില്ലയിലെ ഒന്‍പതു പോളിംഗ് ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍

പാലാ-സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിഴതടിയൂര്‍(125)

കടുത്തുരുത്തി-സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുര്യനാട്(96)

വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്.എസ്(വടക്കേ കെട്ടിടത്തിന്റെ 

കിഴക്കുഭാഗം-85)

ഏറ്റുമാനൂര്‍-കെ.ഇ. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാന്നാനം(37)

കോട്ടയം-എം.ഡി. എച്ച്.എസ്.എസ് കോട്ടയം(70)

പുതുപ്പള്ളി-ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളി(135)

ചങ്ങനാശേരി-കുറിച്ചി വില്ലേജ് ഓഫീസിനു സമീപത്തെ അങ്കണവാടി(23)

കാഞ്ഞിരപ്പള്ളി-ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് വാഴൂര്‍(50)

പൂഞ്ഞാര്‍-സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് 

ആനക്കല്ല്(വടക്കുഭാഗം-68)