കോട്ടയം: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത് കോട്ടയം ജില്ലയിൽ എന്ന് പഠനങ്ങൾ. അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനങ്ങളിൽ വ്യക്തമാക്കുന്നു. അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം 19.05% കണ്ടെത്തിയിരിക്കുന്നത് നമ്മുടെ കോട്ടയത്താണ്. മാർച്ചിൽ 40 ശതമാനം പേർക്കാണ് ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കോട്ടയത്ത് ഇരട്ട മാസ്ക് ശീലമാക്കുന്നത് ഉത്തമം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകൾ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കിൽ എൻ 95 മാസ്‌കുകൾ തന്നെ ധരിക്കണം. അല്ലെങ്കിൽ ഡബിൾ മാസ്‌കിങ്ങ് ശീലമാക്കുക. മാസ്‌കുകൾ ധരിക്കുന്നതിൽ കർശനമായ ശ്രദ്ധ പുലർത്തണം. ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കൊറോണവൈറസിനെ പ്രതിരോധിക്കാൻ ഇരട്ട മാസ്ക് രീതിയാണ് ഉത്തമം. ഒരു സർജിക്കൽ മാസ്കും ഒരു കോട്ടൺ മാസ്കും ഒരുമിച്ചു ഉപയോഗിക്കുന്നതാണ് ഇരട്ട മാസ്ക് രീതി. ആദ്യം സർജിക്കൽ മാസ്കും അതിനു മുകളിലായി കോട്ടൺ മാസ്കും എന്ന രീതിയിലാണ് ഉപയോഗിക്കേണ്ടത്. എൻ 95 മാസ്കിനൊപ്പം മറ്റു മാസ്കുകൾ ഉപയോഗിക്കേണ്ടതില്ല. 2 സർജിക്കൽ മാസ്‌കോ 2 കോട്ടൺ മാസ്‌കോ ഒരുമിച്ചു ഉപയോഗിക്കരുത്. സർജിക്കൽ മാസ്കിന്റെ ചരടിൽ ഒരു കെട്ടിട്ടാൽ കൂടുതൽ സുരക്ഷിഹമാക്കാൻ സാധിക്കും. ഇരട്ട മാസ്ക് ഉപയോഗം ചിലർക്ക് അസ്വസ്ഥതകൾ സൃഷിടിച്ചേക്കാം. അതിനാൽ പുറത്തിറങ്ങും മുൻപ് വീടിനുള്ളിൽ കുറച്ചു അധിക സമയം ഈ മാസ്ക് രീതി ഉപയോഗിച്ച് നോക്കുന്നത് ഉത്തമമായിരിക്കും.
കോവിഡ്: അതിതീവ്ര വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദം കൂടുതൽ കണ്ടെത്തിയ കോട്ടയത്ത് ഇരട്ട മാസ്ക് ശീലമാക്കുന്നത് ഉത്തമം.