പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.


പള്ളിക്കത്തോട്:  പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് ഹെൽപ് ഡെസ്ക് ഉത്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ കോവിഡ് വിവരങ്ങളും കോവിഡ് രോഗബാധിത മേഖലയിലുള്ളവരുടെ സഹായത്തിനും കോവിഡ് വാക്സിൻ രജിസ്‌ട്രേഷനും ഈ കേന്ദ്രത്തിൽ ലഭ്യമാണ്. കല്ലാടുംപൊയ്ക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രാവിലെ നടന്ന ഉൽഘാടന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ആഷിക് രാമചന്ദ്രൻ, പള്ളിക്കത്തോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ ജി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,രാഷ്ട്രീയ പ്രമുഖർ,വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു. വാക്സിൻ സ്വീകരിക്കുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ലഭ്യമല്ലാത്തവർക്കും പ്രായമായവർക്കും ഈ ഹെൽപ് ഡെസ്കിലെത്തി വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വാർഡുതല കോവിഡ് കമ്മറ്റികൾ രൂപീകരിച്ചു ബോധവത്ക്കരണ പരിപാടികൾ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് പറഞ്ഞു.