കോവിഡ്: സംസ്ഥാനത്തെ ബാറുകളും വിദേശ മദ്യശാലകളും ഇന്ന് രാത്രി മുതൽ അടച്ചിടും.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാറുകളും വിദേശ മദ്യശാലകളും ഇന്ന് രാത്രി മുതൽ അടച്ചിടും. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ബാറുകളും വിദേശ മദ്യശാലകളും താത്ക്കാലികമായി അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തെ ബാറുകളും വിദേശ മദ്യശാലകളും ഇന്ന് രാത്രി മുതൽ അടച്ചിടാൻ തീരുമാനമായതെന്നു എക്സൈസ് വകുപ്പ് അറിയിച്ചു. ഇതോടൊപ്പം തിയേറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക് എന്നീ കേന്ദ്രങ്ങളും അടച്ചിടുമെന്ന മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.