തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്നു സർവ്വകക്ഷി യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ശനി,ഞായർ ദിവസങ്ങളിലെ നിയന്ത്രണം സംസ്ഥാനത്ത് തുടരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണം തുടരും. തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 2 നു ആഹ്ലാദ പ്രകടനങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കും. കണ്ടെയിന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും. ലോക്ക് ഡൗൺ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന തീരുമാനമാണ് ലോക്ക് ഡൗൺ ഒഴിവാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെ സമയം 7:30 വരെ തന്നെയാണെന്നും യോഗത്തിൽ തീരുമാനമായി. രോഗബാധിത മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല,തീരുമാനം സർവ്വകക്ഷി യോഗത്തിൽ.