ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്ന രാജ്യത്തെ ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്. 16993 പേരാണ് നിലവില്‍ കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളത്. രാജ്യത്ത് 150 ജില്ലകൾ അടച്ചിടണമെന്നു നിർദ്ദേശം,അന്തിമ തീരുമാനം സംസ്ഥാനവുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമായിരിക്കും. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മറ്റു 12 ജില്ലകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ചിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു: കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.