കോവിഡ് വ്യാപനം: കോട്ടയം ജില്ലയിൽ 28 വാർഡുകൾ കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ പ്രതിരോധ നടപടികളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായി കോട്ടയം ജില്ലയില്‍ 28 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. അതേസമയം കോട്ടയം ജില്ലയിലെ 31 വാർഡുകള്‍ കണ്ടെയിന്മെന്റ് സോൺ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ കോട്ടയം ജില്ലയിൽ 68 ഗ്രാമപഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.  

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍:

മുനിസിപ്പാലിറ്റികൾ:

കോട്ടയം - 20

പഞ്ചായത്തുകൾ:

തലപ്പലം - 10

മണർകാട് - 6

പൂഞ്ഞാർ തെക്കേക്കര - 13

വാഴൂർ-2,3,4,5,7,10,14, 16

നെടുംകുന്നം - 2

കുറിച്ചി - 19

എരുമേലി -8, 10

പാറത്തോട് - 6

അകലക്കുന്നം - 12

വാഴപ്പള്ളി - 18

കൊഴുവനാൽ - 5, 12, 13

തീക്കോയി - 3

പൂഞ്ഞാർ - 4, 5, 6, 7,11

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ:

വൈക്കം - 9, 20, 26

ഏറ്റുമാനൂർ - 14, 24,34

മീനടം - 8, 13

അയർക്കുന്നം -16, 18, 20

കാഞ്ഞിരപ്പള്ളി - 7, 19, 20

എരുമേലി-13, 14, 17

വാഴപ്പള്ളി- 7

മണിമല - 9

ടി.വി പുരം - 1,5,8, 11

കടനാട് - 13

മണർകാട് - 9, 13

മുണ്ടക്കയം - 15, 18

പാറത്തോട് - 5, 13

തിരുവാർപ്പ് - 13