കോവിഡ് വ്യാപനം: കോട്ടയം ജില്ലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പോലീസ് പുനരാരംഭിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ജില്ലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പോലീസ് പുനരാരംഭിച്ചു. കഴിഞ്ഞ കോവിഡ് ലോക്ക് ഡൗൺ സമയത്തും ജില്ലയിൽ പോലീസ് വിവിധ കേന്ദ്രങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കോട്ടയം ജില്ലയിൽ ഇന്നലെ പോലീസ് കോട്ടയം നഗരത്തിലും കുമരകം മേഖലകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നഗര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും വിവാഹ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി. സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ട് അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിച്ചു. ഞായറാഴ്ച്ച പൂർണ്ണ ലോക്ക് ഡൗൺ സാഹചര്യമായിരുന്നു ജില്ലയിൽ.